Latest NewsUAENewsInternationalGulf

2021 ൽ എത്തിയത് 630,000 ആരോഗ്യ വിനോദസഞ്ചാരികൾ: കണക്കുകൾ പുറത്തുവിട്ട് ദുബായ്

ദുബായിൽ എത്തിയ ആരോഗ്യ വിനോദ സഞ്ചാരികളിൽ 38 ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്

ദുബായ്: 2021 ൽ ദുബായിൽ എത്തിയത് 630,000 ആരോഗ്യ വിനോദ സഞ്ചാരികൾ. ഇതുസംബന്ധിച്ച കണക്കുകൾ ദുബായ് പുറത്തുവിട്ടു. ദുബായിൽ എത്തിയ ആരോഗ്യ വിനോദ സഞ്ചാരികളിൽ 38 ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 24 ശതമാനം യൂറോപ്പിൽ നിന്നുള്ളവരും 22 ശതമാനം അറബ്, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നു.

Read Also: മുഖ്യമന്ത്രി സാമൂഹിക അനീതിയും മത തീവ്രവാദവും കണ്ടില്ലെന്ന് നടിക്കുകയാണ്: സമസ്തയുടെ ലിംഗ വിവേചനത്തിൽ കുമ്മനം

അന്താരാഷ്ട്ര ആരോഗ്യ വിനോദ സഞ്ചാരികളിൽ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്. അന്താരാഷ്ട്ര ആരോഗ്യ വിനോദസഞ്ചാരികൾക്ക് ചികിത്സയുടെ ഏകദേശം 70 ശതമാനവും മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കുകളിലും 16 ശതമാനം ആശുപത്രികളിലും 14 ശതമാനം ഏകദിന ശസ്ത്രക്രിയാ കേന്ദ്രങ്ങളിലുമാണ് നൽകിയത്. ഡെർമറ്റോളജി (43 ശതമാനം), ദന്തചികിത്സ (18 ശതമാനം), ഗൈനക്കോളജി (16 ശതമാനം) എന്നിവയാണ് ആരോഗ്യ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിച്ച മൂന്ന് മെഡിക്കൽ സ്‌പെഷ്യാലിറ്റികൾ.

ഓർത്തോപീഡിക്സ്, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, ഹെൽത്ത് ആൻഡ് വെൽനസ്, ഫെർട്ടിലിറ്റി ട്രീറ്റ്മെന്റുകൾ എന്നിവ മറ്റ് മെഡിക്കൽ സ്‌പെഷ്യാലിറ്റികളിൽ ഉൾപ്പെടുന്നു.

Read Also: സംസ്ഥാനത്തെ ഹോട്ടലുകൾ ഇനി ഗ്രീന്‍ കാറ്റഗറി പരിധിയിലേക്ക്: ഉത്തരവുമായി മന്ത്രി വീണാ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button