KeralaLatest NewsNews

സംസ്ഥാനത്തെ ഹോട്ടലുകൾ ഇനി ഗ്രീന്‍ കാറ്റഗറി പരിധിയിലേക്ക്: ഉത്തരവുമായി മന്ത്രി വീണാ ജോര്‍ജ്

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി നിർണായക ഉത്തരവിന് അനുമതി നൽകി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്നും ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ കാറ്റഗറി പദവി അനുവദിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉത്തരവ് ഈ മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും.

Read Also: ഇന്ത്യൻ പൗരത്വം ലഭിച്ചില്ല: നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ, കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്’-മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button