റിയാദ്: 50 വയസിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ നൽകാൻ ആരംഭിച്ച് സൗദി. അവയവമാറ്റം ചെയ്തവർക്കും, അർബുദം പോലുള്ള രോഗങ്ങളുള്ള 50 വയസിനു താഴെയുള്ളവർക്കും വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എഎൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത
ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് സിഹതി ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്. അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് സൗദി നേരത്തെ നൽകിത്തുടങ്ങിയിരുന്നു. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ നൽകിയിരുന്നത്.
Post Your Comments