PathanamthittaNattuvarthaLatest NewsKeralaNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു

ചെ​റു​കോ​ൽ പു​ര​യി​ട​ത്തി​ൽ സാ​മു​വേ​ൽ ദാ​നി​യേ​ലി​ന്‍റെ മാ​രു​തി 800 കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്

കോ​ഴ​ഞ്ചേ​രി: കീ​ഴു​ക​ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ചെ​റു​കോ​ൽ പു​ര​യി​ട​ത്തി​ൽ സാ​മു​വേ​ൽ ദാ​നി​യേ​ലി​ന്‍റെ മാ​രു​തി 800 കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

തിങ്കളാഴ്ച രാ​വി​ലെ 10.30-ന് ​കീ​ഴു​ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി ജീ​വ​ന​ക്കാ​ര​നാ​യ സാ​മു​വേ​ൽ ദാ​നി​യേ​ൽ പ​ള്ളി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

Read Also : അസാനി ചുഴലിക്കാറ്റ്: കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

ബോ​ണ​റ്റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​ത് ക​ണ്ടു കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാൽ ആളപായം ഉണ്ടായില്ല. ദാ​നി​യേ​ൽ പുറത്തിറങ്ങിയതിന് പിന്നാലെ, കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​ ആ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ആ​റ​ന്മു​ള പൊലീ​സും സ്ഥ​ല​ത്തെ​ത്തി എ​ങ്കി​ലും അ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി നശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button