
കോഴഞ്ചേരി: കീഴുകരയിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. ചെറുകോൽ പുരയിടത്തിൽ സാമുവേൽ ദാനിയേലിന്റെ മാരുതി 800 കാറിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ 10.30-ന് കീഴുകര കത്തോലിക്കാ പള്ളിക്കു സമീപമായിരുന്നു സംഭവം. കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളി ജീവനക്കാരനായ സാമുവേൽ ദാനിയേൽ പള്ളിയിലേക്ക് വരികയായിരുന്നു.
Read Also : അസാനി ചുഴലിക്കാറ്റ്: കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
ബോണറ്റിൽ നിന്ന് പുക ഉയർന്നത് കണ്ടു കാർ നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ദാനിയേൽ പുറത്തിറങ്ങിയതിന് പിന്നാലെ, കാർ പൂർണമായും കത്തി നശിക്കുക ആയിരുന്നു.
പത്തനംതിട്ട നിന്നും അഗ്നിരക്ഷാസേനയും ആറന്മുള പൊലീസും സ്ഥലത്തെത്തി എങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.
Post Your Comments