ന്യൂഡൽഹി: അസാനി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും.വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്ലാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
Read Also: പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ
അതേസമയം, ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും. കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13 വരെ ഇവിടങ്ങളിലെല്ലാം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്ത് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments