Latest NewsKeralaNews

വവ്വാലുകളുടെ പ്രജനന കാലം ആരംഭിച്ചു, നിപ വൈറസിനെതിരെ ജാഗ്രത

വവ്വാലുകളുടെ പ്രജനന സമയത്ത് പുറത്തുവരുന്ന സ്രവത്തില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്

കോഴിക്കോട്: കേരളത്തില്‍ നിപ വൈറസ് ബാധയ്ക്കെതിരെ ജാഗ്രതാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. വവ്വാലുകളുടെ പ്രജനന കാലം ആരംഭിച്ചതോടെയാണ്, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി, ഈ മാസം 12ന് വനം- മൃഗ സംരക്ഷണ വകുപ്പുകളുമായി സഹകരിച്ച് ഏകാരോഗ്യം എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തും.

Read Also:ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

വവ്വാലുകളുടെ പ്രജനന സമയത്ത് പുറത്തുവരുന്ന സ്രവത്തില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം സംസ്ഥാനത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് ആളുകളിലേക്ക് എത്തിക്കും. ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button