
മുംബൈ: വിഖ്യാത ബോളിവുഡ് നടൻ അംജദ് ഖാന് ഗൾഫിലുള്ള ഒരു അധോലോക നായകൻ ഒന്നേ കാൽ കോടി രൂപ ഓഫർ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകൻ ഷദാബ് ഖാൻ. അദ്ദേഹത്തിന് കിട്ടാനുള്ള പണം തന്നെ, കടക്കാരിൽ നിന്നും വാങ്ങി കൊടുക്കാമെന്നായിരുന്നു ആ ഓഫർ.
അംജദ് ഖാന്റെ മരണസമയത്ത് നിരവധി പ്രൊഡ്യൂസർമാർ അദ്ദേഹത്തിന് പണം കൊടുക്കാൻ ഉണ്ടായിരുന്നു. അക്കാലത്തെ ഒന്നേകാൽ കോടിയിലധികം വരുമായിരുന്നു ആ തുക. എന്നാൽ, അദ്ദേഹം മരിച്ചതോടെ ആരും ആ പണം കൊടുക്കാൻ തയ്യാറായി മുന്നോട്ടു വന്നില്ല. ആ സമയത്താണ് മിഡിൽ ഈസ്റ്റ് രാജ്യത്തു നിന്ന് അംജദ് ഖാന്റെ കുടുംബത്തിന് ഒരു കോൾ വന്നത്.
ലഭിക്കാനുള്ള പണം വാങ്ങിത്തരാൻ തയ്യാറാണെന്ന് പറഞ്ഞ് ഒരു അധോലോക നായകൻ ആയിരുന്നു വിളിച്ചത്. എന്നാൽ, അംജദ് ഖാന്റെ ഭാര്യയോട് സംസാരിച്ചപ്പോൾ, അധോലോകത്തിന്റെ ഒരു സഹായവും വാങ്ങാൻ തന്റെ ഭർത്താവ് തയ്യാറായിട്ടില്ലെന്നും, അതുകൊണ്ടു തന്നെ, തങ്ങൾക്കും അത് വേണ്ടെന്നും വ്യക്തമാക്കി അവർ ആ വാഗ്ദാനം നിരസിച്ചു എന്ന് മകൻ പറയുന്നു.
Post Your Comments