ചേര്‍ത്തല: വൃദ്ധ ദമ്പതികളെ വീടിനോട് ചേര്‍ന്ന ഷെഡില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ് (78), ഭാര്യ ശ്യാമള (68) എന്നിവരാണ് മരിച്ചത്.
Read Also:ശ്രീലങ്കയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ: ഭരണപക്ഷ എംപി കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ കാണാത്തതിനാല്‍ ഏക മകള്‍ ഭാഗ്യലക്ഷ്മി നടത്തിയ തിരച്ചിലില്‍ ഇരുവരും ഷെഡില്‍ നിലത്തുവിരിച്ച പുല്പ്പായയില് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തൊടാനുള്ള ശ്രമത്തില്‍ മകള്‍ക്കും ചെറിയ രീതിയില്‍ ഷോക്കേറ്റു. ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയവരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
ഇരുവരുടെയും തലയില്‍ വയര്‍ ബല്‍റ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. നിലത്ത് അഭിമുഖമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. സമീപത്ത് സ്വിച്ച് ബോര്‍ഡും ഉണ്ടായിരുന്നു. ബി.എസ്.എന്‍.എല്ലില്‍ നിന്നും ടെക്നിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ഹരിദാസ് എഴുതിയതെന്നു കരുതുന്ന മരണക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിദാസിനു തൊണ്ടയില്‍ മുഴ വളരുന്നതായും ഇതു കാന്‍സറാണെന്നു സംശയിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. ശ്യാമളക്ക് രണ്ടുതവണ സ്ട്രോക്കും വന്നിരുന്നു.
സാമ്പത്തികമായ പ്രതിസന്ധികളൊന്നും ഇരുവര്‍ക്കും ഇല്ലെന്നാണ് വിവരം. വീട്ടിലെ ഓരോ രേഖകളും സൂചിപ്പിക്കുന്ന കത്തും ഭിത്തിയില്‍ പതിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments