റാഞ്ചി: അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. എയര്‍ലൈന്‍സ് സി.ഇ.ഒ റോണോജോയ് ദത്താണ് കുട്ടിയുടെ കുടുംബത്തോട് മാപ്പു പറഞ്ഞത്. സംഭവത്തില്‍, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത്. കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്നും കുട്ടിയെ ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയിരുന്നു.
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്‍ഡിഗോ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
Post Your Comments