KozhikodeLatest NewsKeralaNattuvarthaNews

മതഭീകരതയ്‌ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: കെസുരേന്ദ്രൻ

കോഴിക്കോട്: മതഭീകരതയ്‌ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലൗജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാവുമെന്നും കേരളത്തിലെ ഇരട്ടനീതി പ്രശ്‌നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. തൃക്കാക്കരയിൽ ബിജെപിയുടേത് ശക്തനായ സ്ഥാനാർത്ഥിയാണെന്നും എൻഡിഎ സ്ഥാനാർത്ഥി, എഎൻ രാധാകൃഷ്ണൻ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button