Latest NewsIndiaNewsCrime

അച്ഛൻ തന്നെ ബലാത്സംഗം ചെയ്യുന്നത് ഒളിക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി: അറസ്റ്റ്

ബീഹാർ: അച്ഛൻ മകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ബീഹാറിലെ സമസ്തിപൂരി സ്വദേശിയായ 50 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ തന്നെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്നെ അച്ഛൻ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മകൾ ആരോപിച്ചു. അച്ഛൻ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് തെളിയിക്കാനായി അവൾക്ക് അതിന്റെ വീഡിയോ വരെ ഒളിക്യാമറ വെച്ച് ചിത്രീകരിക്കേണ്ടതായി വന്നു.

എല്ലാ ദിവസവും അച്ഛൻ തന്നെ പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, പ്രതി അയാളുടെ 18 വയസ്സുള്ള മകളെ കീഴ്‌പ്പെടുത്തുന്നതും, പീഡിപ്പിക്കുന്നതും കാണാം. പിതാവിന്റെ ഈ ക്രൂരതകൾ ചെറുത്ത് നിൽക്കാൻ പെൺകുട്ടി ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അറസ്റ്റ് നടന്നത്. പൊലീസ് എത്തിയപ്പോഴാണ് സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തിയത്.

Also Read:‘വിവാഹ വാഗ്ദാനം നൽകി പത്ത് വർഷം പീഡിപ്പിച്ചു’: സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ നിലോത്പൽ മൃണാലിനെതിരെ യുവതി

ഭർത്താവ് മകളെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്ന് അറിഞ്ഞിട്ടും, അവർ യാതൊന്നും ചെയ്തില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എതിർത്തില്ലെന്ന് മാത്രമല്ല അതിനെ കുറിച്ച് ഒരാളോട് പോലും പറയരുതെന്ന് ഇരുവരും മകളെ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല, സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് അവളുടെ അമ്മാവനും അവളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ആരും തന്നെ സഹായിക്കാൻ ഇല്ലെന്ന് മനസിലായതോടെയാണ് സംഭവം ക്യാമറയിൽ പകർത്താൻ പെൺകുട്ടി തീരുമാനിച്ചത്.

അതേസമയം, താൻ പൊലീസിൽ ആദ്യം പരാതി നൽകിയപ്പോൾ, അവർ തന്റെ പരാതി ശ്രദ്ധിച്ചില്ലെന്നും, അതിൽ നടപടിയൊന്നും കൈക്കൊണ്ടില്ലെന്നും പെൺകുട്ടി ആരോപിച്ചു. എന്നാൽ, അവൾ പകർത്തിയ വീഡിയോ വൈറലാവുകയും മുതിർന്ന ഉദ്യോഗസ്ഥർ കേസിനെക്കുറിച്ച് അറിയുകയും ചെയ്തതോടെയാണ്, ഇപ്പോൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അവൾ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button