Latest NewsNewsIndia

‘യുഎസ് തകര്‍ച്ചയുടെ പാതയിൽ’: ഒസാമ ബിന്‍ലാദന്റെ 11-ാം ചരമവര്‍ഷികത്തിൽ അല്‍ ഖ്വയ്ദ

ഒസാമ ബിന്‍ലാദന്റെ 11-ാം ചരമവര്‍ഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഗ്ദാദ്: അമേരിക്കയെ കുറ്റപ്പെടുകത്തി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിലാണ് അമേരിക്കയെ വിമർശിച്ച് അല്‍ ഖ്വയ്ദ തലവന്‍ രംഗത്തെത്തിയത്. യുഎസിന്റെ ബലഹീനതയാണ് യുക്രെയ്‌നെ റഷ്യന്‍ അധിനിവേശത്തിന്റെ ഇരയാക്കി മാറ്റിയതെന്ന് അല്‍ ഖ്വയ്ദ തലവന്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്റെ 11-ാം ചരമവര്‍ഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ

അല്‍ ഖ്വയ്ദ തലവന്റെ 27 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമാണ് പുറത്തു വന്നിരിക്കുന്നത്. യുഎസ് തകര്‍ച്ചയുടെ പാതയിലാണെന്ന് അല്‍ ഖ്വയ്ദ പറഞ്ഞു. 9/11 സംഭവത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കോവിഡ് മഹാമാരിക്കപ്പുറം, സഖ്യകക്ഷിയായ യുക്രെയ്‌നെ ഇരയാക്കി അമേരിക്ക റഷ്യക്ക് ചുക്കാൻ പിടിക്കുന്നുവെന്നും ഭീകര തലവന്‍ പ്രസംഗത്തിലൂടെ പരാമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button