ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈനിലെ ശൈഖ് സായിദ് റോഡിന്റെ വേഗപരിധി കുറയ്ക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഉമ്മുൽ ഖുവൈൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
Read Also: വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരമൊരു അറിയിപ്പ് ആദ്യം പ്രചരിച്ചത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Post Your Comments