Latest NewsKeralaNews

തൃശ്ശൂർ പൂരം: സാമ്പിൾ വെടിക്കെട്ട് ദിവസം ശക്തമായ നിയന്ത്രണം

 

 

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളുമാണ് പൂര നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. സാമ്പിൾ ദിവസമായ ഞായറാഴ്ച രാവിലെ മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.
വാഹന പാർക്കിങ്ങിനായി നഗരത്തിൽ 124 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണമെന്നാണ് അഭ്യർഥന.
സാമ്പിൾ ദിവസം രാവിലെ മുതൽ, റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും പാർക്കിങ് അനുവദിക്കില്ലെന്ന്  അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നു മുതൽ വെടിക്കെട്ട് തീരുന്നതുവരെ റൗണ്ടിൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. റൗണ്ടിലെ നെഹ്റുപാർക്ക് മുതൽ കോഫിഹൗസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ വെടിക്കെട്ട് സമയത്ത് ആളുകളെ പ്രവേശിപ്പിക്കൂ. ബസുകൾക്കും റൗണ്ടിലേക്ക് നിയന്ത്രണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button