KeralaLatest NewsNews

തൃശ്ശൂര്‍ പൂരത്തിനായി നാടൊരുങ്ങി: ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും ഇന്ന്

തൃശ്ശൂർ: പൂരത്തിനായി തൃശ്ശൂർ നഗരം ഒരുങ്ങി കഴിഞ്ഞു. ചമയപ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഞായറാഴ്ച നടക്കും. വൈകീട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട് ആരംഭിക്കുക. പാറമേക്കാവാണ് ഇത്തവണ വെടിക്കെട്ടിന് ആദ്യം തീ കൊളുത്തുക. ഏഴരയോടെ തിരുവമ്പാടിയും തിരി കൊളുത്തും.

ഞായറാഴ്ച രാവിലെത്തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനം ആരംഭിക്കും. പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന പാറമേക്കാവിന്റെ ചമയപ്രദർശനം രാവിലെ 10-ന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തിരുവമ്പാടിയുടെ പ്രദർശനം കൗസ്തുഭം ഹാളിൽ 10-ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ ചമയപ്രദർശനം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും.

വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കല്‍ തിങ്കളാഴ്ച നടക്കും.

പതിനൊന്നരയോടെ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി  തെക്കേ ഗോപുരനട തുറന്നിടും.

ബുധനാഴ്ച രാവിലെയാണ് പകൽപ്പൂരം. തുടർന്ന് നടക്കുന്ന ഉപചാരം ചൊല്ലലോടെ ഇത്തവണത്തെ പൂരത്തിന് അവസാനമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button