KozhikodeKeralaNattuvarthaLatest NewsNews

കേരളത്തിലെ ഇരട്ടനീതി പ്രശ്‌നം ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകും: കെ.സുരേന്ദ്രൻ

ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകും

കോഴിക്കോട്: കേരളത്തിലെ ഇരട്ടനീതി പ്രശ്‌നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ ജനവിധിയുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മതഭീകരതയ്‌ക്കെതിരായ ക്രൈസ്തവസഭകളുടെ ആശങ്ക തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ലൗജിഹാദും നാർക്കോട്ടിക് ജിഹാദും തൃക്കാക്കരയിൽ ചർച്ചയാവുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ ബിജെപിയുടേത് ശക്തനായ സ്ഥാനാർത്ഥിയാണെന്നും എൻഡിഎ സ്ഥാനാർത്ഥി, എഎൻ രാധാകൃഷ്ണൻ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ബിജെപി ഉയർത്തി കാണിക്കുമെന്നും എറണാകുളത്തിന് വേണ്ടി കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾ, വോട്ടർമാർക്ക് കൃത്യമായി അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button