
കൊല്ലം: സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന, വെളിയം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കളപ്പില വാര്‍ഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് അഗ്‌നിബാധ ഉണ്ടായത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. സമീപവാസികളാണ് തീപടരുന്നത് ആദ്യം കണ്ടത്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments