മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലാണ് മത്സരം. 11 കളിയിൽ 12 പോയിന്‍റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. ഇരുടീമുകളും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 100 പന്തുകള്‍ പോലും തികച്ച് കളിപ്പിക്കാതെ 68 റണ്‍സിന് എറിഞ്ഞിട്ട് ഹൈദരാബാദ് നാണംകെടുത്തിയിരുന്നു.
അതുകൊണ്ടുതന്നെ ബാംഗ്ലൂരിന് ഇന്ന് അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മറുവശത്ത് രണ്ട് തോല്‍വികളോടെ സീസണ്‍ തുടങ്ങിയ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് ആദ്യ നാലിൽ ഇടം നേടിയിരുന്നു.
Read Also:- ഷിഗല്ല: ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്!
എന്നാല്‍, അവസാനം കളിച്ച മൂന്ന് കളികളിലും ഹൈദരാബാദിന് തോല്‍വിയായിരുന്നു ഫലം. ഇന്ന് ജയിച്ചില്ലെങ്കില്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങും. ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയാണ് ഹൈദരാബാദിന്റെ കരുത്ത്. ബാറ്റിംഗിൽ കെയ്ൻ വില്യംസന്റെ വേഗക്കുറവ് ടീമിന് തലവേദനയാണ്. എയ്ഡൻ മാർക്രാമും നിക്കോളാസ് പുരാനും ഫോമിലെത്തിയത് ഹൈദരാബാദിന് ആശ്വാസകരമാണ്.
Post Your Comments