Latest NewsKeralaNewsIndia

രാജ്യത്ത് ഒരു ശതമാനം സ്ത്രീകൾ മദ്യപിക്കുകയും, ഒൻപതുശതമാനം സ്ത്രീകൾ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നു

ന്യൂഡൽഹി: രാജ്യത്ത് ഒരു ശതമാനം സ്ത്രീകൾ മദ്യപിക്കുകയും, ഒൻപതുശതമാനം സ്ത്രീകൾ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന കുടുംബരോഗ്യ സർവേയുടെ റിപ്പോർട്ട് പുറത്ത്. പ്രായപൂര്‍ത്തിയാകും മുൻപ് അമ്മയാകുന്നവരുടെ എണ്ണം 7.9 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി മാറിയിട്ടുണ്ടെന്നും, ഗാര്‍ഹികപീഡനനിരക്ക് 31.2 ശതമാനത്തില്‍നിന്ന് 29.3 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Also Read:ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും

2016ലെ സര്‍വേയില്‍ 31 ശതമാനം സ്ത്രീകളായിരുന്നു തൊഴിലെടുത്തിരുന്നതെങ്കിൽ ഇന്നത് 32 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. അതായത് രാജ്യത്ത് ജോലി ചെയ്ത് സ്വയം പര്യാപ്തത കൈവരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നു. 15 -49നും ഇടയിലുള്ള, വിവാഹിതകളില്‍ 32 ശതമാനം പേരും തൊഴിലെടുക്കുന്നവരാണ്. എന്നാൽ പുരുഷന്മാരിലാകട്ടെ ഇത് 98 ശതമാനമാണ്.

അതേസമയം, 15-19 പ്രായത്തിലുള്ള 22 ശതമാനം പെണ്‍കുട്ടികളും വേതനമില്ലാതെയാണ് രാജ്യത്ത് ജോലിചെയ്യുന്നത്. 40 ശതമാനം സ്ത്രീകള്‍ പങ്കാളിക്ക് സമമായോ കൂടുതലായോ വേതനം വാങ്ങുന്നു. എന്നാൽ, സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം മുൻവർഷത്തേക്കാൾ 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button