തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എൻ.ഡി.എ. ജോ ജോസഫിനും ഉമ തോമസിനും എതിരാളിയായി എൻ.ഡി.എ നിർത്തിയിരിക്കുന്നത് എ.എൻ രാധാകൃഷ്ണനെയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ഇക്കാര്യം അറിയിച്ചത്. സുരേന്ദ്രൻ രാധാകൃഷ്ണന് വിജയാശംസകൾ നേരുകയും ചെയ്തു.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ ബി.ജെ.പി രാധാകൃഷ്ണന് വേണ്ടി പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണമാരംഭിക്കാന്‍ എ.എന്‍ രാധാകൃഷ്ണന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയതിനെ തുടർന്നായിരുന്നു ഇത്. എ.എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ മുന്‍പ് തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.
Also Read:നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി: പതാകകള്‍ നീക്കം ചെയ്തതായി പൊലിസ്
തൃക്കാക്കരയില്‍ എല്‍.ഡി.എഫും യുഡിഎഫും വ്യാപക പ്രചാരണത്തിലാണ്. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തിയിരിക്കുകയാണ് യു.ഡി.എഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നീക്കം. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് പോകുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്.
Post Your Comments