നാസ: അന്യഗ്രഹ ജീവികളെ കുറിച്ച് അറിയാന്‍ ഏത് കാലത്തും മനുഷ്യന് ജിജ്ഞാസയാണ്. ശാസ്ത്രലോകം അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും, അത് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അന്യഗ്രഹ ജീവികളെ കാണാനും അവരോട് ആശയവിനിമയം നടത്താനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി, ചില പദ്ധതികളും അവര്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു പദ്ധതി വീണ്ടും നടപ്പിലാക്കാനൊരുങ്ങുകയാണ്, നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
Read Also: ഭർതൃവീട്ടുകാരുടെ ഒത്താശയോടെ മന്ത്രവാദി 79 ദിവസം ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതി
ഭൂമിക്ക് പുറത്ത് അന്യഗ്രഹ ജീവികളുണ്ടെങ്കില്‍ അവരെ ഭൂമിയിലേക്ക് ക്ഷണിക്കാനായി ഒരു സന്ദേശം അയക്കാന്‍ തയ്യാറെടുക്കുകയാണവര്‍. വെറും സന്ദേശമല്ല, ചില ചിത്രങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നഗ്‌നരായ ഒരു പുരുഷന്റേയും സ്ത്രീയുടേയും ചിത്രമാണ് ഇത്തവണ അയക്കുന്നത്. ഈ ചിത്രം കണ്ടെങ്കിലും, അവര്‍ ഭൂമിയിലേക്ക് വരട്ടെയെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഈ ചിത്രങ്ങള്‍ കണ്ടാല്‍, അന്യഗ്രഹ ജീവികളെ നാം ക്ഷണിക്കുകയാണെന്ന് മനസിലാക്കാനായി, ആ പുരുഷനും സ്ത്രീയും കൈവീശി കാണിക്കുന്ന രീതിയിലാണ് സന്ദേശം അയക്കാന്‍ തയ്യാറെടുക്കുന്നത്.
ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള സ്ഫെറിക്കല്‍ ടെലിസ്‌കോപ്പും, കാലിഫോര്‍ണിയയിലെ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലന്‍ ടെലിസ്‌കോപ്പ് അറേയും ഉപയോഗിച്ച് ആകാശഗംഗയുടെ തിരഞ്ഞെടുത്ത ഒരു പ്രദേശത്തേക്കാണ്, ഈ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.
Post Your Comments