കോഴിക്കോട്:ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ്, മെഹനാസും സുഹൃത്തുക്കളും തങ്ങളെ കബളിപ്പിച്ചതായി റിഫയുടെ മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍, ദുബായില്‍ വെച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, അന്വേഷണം ദുബായിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച പൊലീസിന് ലഭിക്കും. ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ലാബില്‍ നടത്തുന്ന പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
പാവണ്ടൂര്‍ ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ച റിഫയുടെ മൃതദേഹം ശനിയാഴ്ചയാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
കഴുത്തില്‍ ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ്, മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചത്.
Post Your Comments