Latest NewsNewsIndia

ജീവനക്കാർക്ക് ഉച്ചയുറക്കം അനുവദിച്ച് ഇന്ത്യൻ കമ്പനി: കയ്യടിച്ച് സോഷ്യൽ മീഡിയ

ബം​ഗളൂരു: ജീവനക്കാർക്ക് ഉച്ചയുറക്കം അനുവദിച്ച് ഇന്ത്യൻ കമ്പനി. ബം​ഗളൂരു ആസ്ഥാനമായിട്ടുള്ള ‘വേക്ക്ഫിറ്റ്’ എന്ന കമ്പനിയാണ്, ഇടവേളയിൽ ജോലിസ്ഥലത്ത് തന്നെ ഉറങ്ങാനുള്ള അവസരം ജീവനക്കാർക്ക് നൽകുന്നത്. ‘വേക്ക്ഫിറ്റ്’ സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡയാണ്, ഉച്ചക്ക് രണ്ട് മണിമുതൽ 2.30 വരെ ജീവനക്കാർക്ക് ഉറങ്ങാനുള്ള സമയം നൽകുമെന്ന് അറിയിച്ചത്.

ഉച്ചയ്ക്കുള്ള ഉറക്കം മികച്ച പ്രകടനവും ഉത്പാദനക്ഷമതയും കാഴ്ച വയ്ക്കാൻ സഹായിക്കും എന്നാണ്, നാസയിൽ നിന്നും ഹാർവാർഡിൽ നിന്നുമുള്ള പഠനങ്ങൾ തെളിയിക്കുന്നതെന്ന് രാമലിം​ഗ​ഗൗഡ പറയുന്നു. ആറ് വർഷമായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസ് രംഗത്തുണ്ടായിട്ടും തങ്ങൾ ഉച്ചയുറക്കത്തിന്റെ കാര്യത്തിൽ പരാജയപ്പെട്ടുവെന്നും രാമലിം​ഗ​ഗൗഡ വ്യക്തമാക്കി.

താജ്‌മഹലിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം: ഹൈക്കോടതിയിൽ ഹർജി

ഉച്ചയുറക്കത്തിന് അനുവദിച്ച സമയത്ത് ജോലിയുമായി ബന്ധപ്പെട്ട ഒന്നും ചെയ്യേണ്ടെന്നും ഉറങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ഓഫീസിൽ തയ്യാറാക്കി കൊടുക്കുമെന്നും രാമലിം​ഗ​ഗൗഡ ജോലിക്കാർക്ക് ഉറപ്പ് നൽകുന്നു. അതേസമയം, ഉച്ചയുറക്കം അനുവദിച്ച കമ്പനിയുടെ തീരുമാനത്തിന് വൻ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. മറ്റ് സ്ഥാപനങ്ങളും ഈ മാതൃക സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button