മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങും. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. പത്ത് കളിയിൽ പത്ത് പോയിന്റുള്ള ഡൽഹിക്ക് ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കേണ്ടതുണ്ട്. പത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ നേരത്തെ അവസാനിച്ചിരുന്നു.
ദുർബലമായ ബൗളിംഗ് നിരയാണ് ചെന്നൈയുടെ തലവേദന. ബാറ്റ്സ്മാൻമാരിൽ വമ്പൻമാരുണ്ടെങ്കിലും സ്ഥിരത പുലർത്തുന്നില്ല. ക്യാപ്റ്റൻസി ഒഴിഞ്ഞിട്ടും രവീന്ദ്ര ജഡേജയ്ക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ഫിനിഷിംഗിൽ ധോണിക്കും പഴയ ഫോം വീണ്ടെടുക്കാനായിട്ടില്ല.
പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. സീസണിൽ ഇടവിട്ട് ഫോമിലെത്തുന്ന നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിന്നും ഇന്ന് ഏറെ നിർണായകം.
Read Also:- കരളിനെ സംരക്ഷിക്കുന്ന ഫുഡുകള്‍!
കഴിഞ്ഞ സീസണിൽ പ്ലേ ഓഫില്‍ ഉൾപ്പടെ ഇരുടീമും മൂന്ന് തവണ ഏറ്റുമുട്ടിയിരുന്നു. ലീഗ് റൗണ്ടിൽ രണ്ടിലും ഡൽഹി ജയിച്ചപ്പോൾ പ്ലേ ഓഫില്‍ ജയം ചെന്നൈയ്ക്കൊപ്പം നിന്നും. മുന്‍ സീസണുകളിലും നിര്‍ണായക പോരാട്ടങ്ങളില്‍ ചെന്നൈക്ക് മുന്നില്‍ ഡല്‍ഹിക്ക് കാലിടറിയിട്ടുണ്ട്.
Post Your Comments