രാജ്യത്ത് അനുദിനം ഉയരുന്ന പെട്രോൾ, ഡീസൽ വിലയിൽ നിന്നും രക്ഷ നേടാനാണ് പലരും സിഎൻജി വാഹനങ്ങളിലേക്ക് ചേക്കേറിയത്. എന്നാൽ, സിഎൻജി വാഹനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 15 രൂപയോളമാണ് മുംബൈയിൽ ഒരു കിലോ സിഎൻജിക്ക് വില കൂടിയത്. കിലോയ്ക്ക് 76 രൂപയാണ് മുംബൈയിലെ സിഎൻജി നിരക്ക്. സിഎൻജിലേക്ക് മാറിയ ഓട്ടോ ടാക്സി തൊഴിലാളികൾ വിലക്കയറ്റത്തെ ഭയന്ന് യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മാരുതി സുസുക്കിക്ക് നിലവിൽ മൂന്ന് ലക്ഷം സിഎൻജി കാറുകളുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 1.30 ലക്ഷം സിഎൻജി കാറുകൾ വിൽപനയ്ക്കായെത്തും. സിഎൻജിയിലും വിലവർദ്ധനവ് രേഖപ്പെടുത്തിയതോടെ മുൻകൂട്ടി വാഹനം ഓർഡർ ചെയ്തവർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വില സെഞ്ചുറി അടിച്ചു നിൽക്കുമ്പോൾ ആശ്വാസകരമെന്ന നിലയിലാണ് പലരും സിഎൻജി വാഹനങ്ങൾ വാങ്ങിയത്.
Also Read: തൃക്കാക്കരക്കാരെ പേടിച്ച് കെ റെയിൽ കല്ലിടൽ നിർത്തി, എന്ത് ചെയ്താലും ഉമ ജയിക്കും: വി ഡി സതീശന്‍
പെട്രോൾ, ഡീസൽ വില പോലെ സിഎൻജി വിലയും സെഞ്ച്വറിയിലേക്ക് പോയാൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കൾ ആകൃഷ്ടരാകാൻ സാധ്യതയുണ്ട്. എന്നാൽ, ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിക്കുന്നതോടെ വൈദ്യുതി വിലയിലും വർദ്ധനവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
Post Your Comments