കീവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം രണ്ടര മാസം പിന്നിടുമ്പോഴും ഇരു വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ല. ഇതിനിടെ യുക്രെയിനെതിരെ, റഷ്യ ആക്രമണം കടുപ്പിക്കുകയും ചെയ്തു. യുക്രെയ്നിലെ ബിലോഹോറിവ്കയിലുള്ള സ്‌കൂളില്‍ റഷ്യ ബോംബ് വര്‍ഷിച്ചു. വ്യോമാക്രമണത്തില്‍, 60 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചതായും, അറുപതോളം പേര്‍ കൊല്ലപ്പെട്ടെന്ന് സൂചന ലഭിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി.
Read Also:വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താൻ യു.എ.ഇ പൊലീസ്: അറസ്റ്റ് വാറണ്ട് ഇന്‍റര്‍പോള്‍ കൈമാറി
ബോംബാക്രമണം നടന്ന സ്‌കൂള്‍ കെട്ടിടത്തിന് താഴെ 90ഓളം പേര്‍ താമസിച്ചിരുന്നു. ഇതില്‍, 30 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ റഷ്യന്‍ വിമാനം ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്ന് ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments