മോസ്കോ: അമേരിക്കയുടെ കുതന്ത്രങ്ങളിൽപ്പെട്ടതാണ് യുക്രൈയിന്റെ പതനത്തിന് കാരണമെന്ന് ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോ. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യ മുന്നോട്ടു വെച്ച സമാധാന ഉടമ്പടി തള്ളിയതിലൂടെ യുക്രൈൻ അബദ്ധമാണ് കാണിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ അവസരം അമേരിക്ക യുക്രൈനിലൂടെ മുതലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയെ ആക്രമിക്കാനാണ് ലോകശക്തികൾ ശ്രമിക്കുന്നതെന്നും അതിനുവേണ്ടി യുക്രൈനെ മുൻനിർത്തുകയാണ് ചെയ്യുന്നതെന്നും ലൂക്കാഷെൻകോ ആരോപിച്ചു.
ഇത്തരം പ്രവർത്തികൾ അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെലാറൂസ് ആക്രമണങ്ങൾക്ക് എതിരാണെന്ന് ലൂക്കാഷെൻകോ പറഞ്ഞു. യുക്രൈൻ ബെലാറൂസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞത് റഷ്യയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments