Latest NewsUAENewsInternationalGulf

കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ

കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലും നിരീക്ഷണവും ശക്തമാക്കണം: സൈബർ വിദഗ്ധർ 

അബുദാബി: കുട്ടികൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ധർ. മുതിർന്നവരെക്കാൾ കൂടുതലായി കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സൈബർ വിദഗ്ധർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

Read Also: വീണ്ടും വിദ്വേഷ പ്രചാരണം: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി

കുട്ടികൾക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും പറഞ്ഞ് മനസിലാക്കി നൽകണം. സൈബർ കുറ്റകൃത്യത്തിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ വിവരം എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. 800 2626 എന്ന നമ്പറിൽ വിളിച്ചോ 2828 എന്ന നമ്പറിൽ എസ്എംഎസ് സന്ദേശം അയച്ചോ aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലോ പരാതി അറിയിക്കാം.

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം വീട്ടുകാർ നിരീക്ഷിക്കണം. അനാവശ്യ ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നത് തടയാനായാൽ സൈബർ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താമെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read Also: ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് ബക്കറ്റ് പിരിവ്, ലക്ഷ്യം ഒരുകോടി രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button