
തിരുവനന്തപുരം: ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്. ഒരുകോടി രൂപ ലക്ഷ്യമിട്ടാണ് സിപിഎം തീരുമാനം. ഇന്ന് രാവിലെ തുടങ്ങിയ പിരിവ് ഒന്‍പതാം തീയതിയോടെ അവസാനിപ്പിക്കും. പിരിച്ചെടുത്ത തുക കുടുംബത്തെ സഹായിച്ച ശേഷം ധീരജിന്റെ സ്മാരകം പണിയാനായി ഉപയോഗിക്കും.
ആളുകൾ കൂടുന്ന എല്ലായിടത്തും കയറിയിറങ്ങി കുറഞ്ഞത് ഒരുകോടി രൂപ സമാഹരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ധീരജിന്റെ ജന്മനാടായ ഇടുക്കിയില്‍ ചെങ്കൊടിയും പ്ലക്കാര്‍ഡുകളുമായി നേതാക്കളും പ്രവര്‍ത്തകരും നേരിട്ട് വ്യാപാര സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങിയാണ് പിരിവ് നടത്തുന്നത്.
അതേസമയം, മെയ് 10ന് മുൻപായി ധനസമാഹരണം പൂര്‍ത്തിയാക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സമാഹരിക്കുന്ന പണത്തില്‍ പ്രധാന പങ്ക് കുടുംബത്തിന് നല്‍കും. ബാക്കിയുള്ളവ ഉപയോഗിച്ച് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലും തളിപ്പറമ്പിലും സ്മാരകം പണിയാനാണ് പാര്‍ട്ടിയുടെ തീരുമാനം.
Post Your Comments