Latest NewsIndiaNews

വീണ്ടും വിദ്വേഷ പ്രചാരണം: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി

ലക്നൗ: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഗ്യാൻവാപി -ശൃംഗാർ ഗൗരി സമുച്ചയത്തിലെ ചില പ്രദേശങ്ങൾ സർവ്വേ ചെയ്യാനുള്ള കോടതിയുടെ സമീപകാല ഉത്തരവ്, ‘1980-1990 കളിലെ രഥയാത്രയുടെ രക്തച്ചൊരിച്ചിലിനും മുസ്ലിം വിരുദ്ധ അക്രമത്തിനും വീണ്ടും വഴി തുറക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി ട്വിറ്ററിൽ പറഞ്ഞു.

‘കാശിയിലെ ഗ്യാൻവാപി മസ്ജിദ് സർവ്വേ ചെയ്യാനുള്ള ഉത്തരവ് 1991 ലെ, ആരാധനാലയ നിയമത്തിന്റെ തുറന്ന ലംഘനമാണ്. അത് മതസ്ഥലങ്ങൾ പരിവർത്തനം ചെയ്യുന്നത് വിലക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നായ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര സവിശേഷതകൾ, ഈ നിയമം സംരക്ഷിക്കുന്നുവെന്ന് അയോധ്യയിലെ വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞിരുന്നു,’വാരണാസി കോടതിയുടെ ഉത്തരവിനെ അപലപിച്ച് അസദുദ്ദീൻ ഒവൈസി ട്വീറ്റിൽ വ്യക്തമാക്കി.

മെയ് 31 മുതൽ ഫേസ്ബുക്കിലെ ഈ രണ്ട് സുപ്രധാന ഫീച്ചറുകൾ ലഭ്യമാകില്ല: വിശദവിവരങ്ങൾ

അതേസമയം, കോടതി ഉത്തരവ് പ്രകാരം ഒരു കോടതി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ഗ്യാൻവാപി മസ്ജിദും സന്ദർശിച്ച് പരിസരം വിലയിരുത്തുകയും, ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ,വീഡിയോഗ്രാഫി-സർവ്വേ സംഘം, ഗ്യാൻവാപി മസ്ജിദിനുള്ളിലേക്ക് പോയിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പിടിഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button