Latest NewsIndia

ബംഗാളിൽ ദാദയുടെ രാഷ്ട്രീയം മറ്റൊന്നോ? അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി

കൊല്‍ക്കത്തയുടെ ദാദ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന് ഉറ്റുനോക്കുകയാണ് ബംഗാൾ.

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും വഴിതുറന്നിരിക്കുകയാണ്. കൊല്‍ക്കത്തയുടെ ദാദ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന് ഉറ്റുനോക്കുകയാണ് ബംഗാൾ.

കേവലം ഒരു സൗഹൃദത്തിനപ്പുറം സൗരവ് ഗാംഗുലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊല്‍ക്കത്തയിലെ വീട്ടില്‍ അത്താഴ വിരുന്നൊരുക്കിയതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി അധികാരം പിടിക്കാനുള്ള ശ്രമത്തില്‍ ബിജെപി സൗരവ് ഗാംഗുലിയെ മുന്നില്‍ നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ നിയമസഭാ കാലത്ത് ഉണ്ടായിരുന്നു.

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വെറും 4 സീറ്റിൽ നിന്ന് 76 സീറ്റിൽ വരെയെത്താൻ കഴിഞ്ഞ ബിജെപി, ഇനി ലക്ഷ്യംവെക്കുന്നത് 2024 പൊതുതെരഞ്ഞെടുപ്പാണ്.  അതിനാല്‍ തന്നെ, സൗരവ് ഗാംഗുലി അമിത് ഷാക്ക് വിരുന്നൊരുക്കിയത് ആകാംക്ഷയോടെയാണ് ബംഗാള്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. മമതയുടെ ഭരണ അരാജകത്വത്തിൽ കടുത്ത എതിർപ്പുള്ള ബംഗാള്‍ ജനതക്ക് ഏറെ സ്വീകാര്യനായ വ്യക്തിയെന്ന നിലയില്‍ സൗരവ് ഗാംഗുലി ഒപ്പം നിര്‍ത്തിയാല്‍ ബിജെപിക്ക് തുറുപ്പുചീട്ട് ആവും.

എന്നാൽ, ഗാംഗുലി എല്ലാ നേതാക്കളുമായും അടുപ്പമുള്ള ആളാണ്. അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ. യുടെ ഉപാധ്യക്ഷന്‍ ആയതിനാല്‍ ഷാ കുടുംബത്തോട് 2008 മുതല്‍ ഗാംഗുലി അടുപ്പം പുലര്‍ത്തുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ മുതിര്‍ന്ന സിപിഐ എം നേതാക്കളായും ,നിലവിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഗാംഗുലി അടുപ്പം നിലനിര്‍ത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button