Latest NewsNewsIndia

ഹോട്ടൽ ശുചിമുറിയിൽ രഹസ്യ അറ, ഉള്ളില്‍ 12പെണ്‍കുട്ടികൾ:സെക്സ് റാക്കറ്റിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയിൽ സെക്സ് റാക്കറ്റ് പിടിയിൽ. ഹോലാല്‍ക്കെരേയിലെ പ്രജ്വാല്‍ ഹോട്ടലില്‍ നിന്നാണ് 12 പെണ്‍കുട്ടികളെ രക്ഷിച്ചത്. ഹോട്ടലിലെ ശുചിമുറിക്കുള്ളില്‍, ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പത്തിൽ രഹസ്യ അറയുണ്ടാക്കിയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. തമിഴ്നാട് , ആന്ധ്ര, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച പെണ്‍കുട്ടികളാണ് ഈ അറയില്‍ കഴിഞ്ഞിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്നാണ് മാനേജരുടെ വെളിപ്പെടുത്തൽ. രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഹോട്ടല്‍ മാനേജരായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. വലിയ തുക വാങ്ങിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നതെന്നും ഒന്നര വര്‍ഷത്തോളമായി ഈ രഹസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ഇന്ത്യയിലൊരു പാർട്ടിയും ആഗ്രഹിക്കുന്നില്ല : തിരിച്ചടിച്ച് കെ.ടി രാമറാവു

ഇടപാടുകാരെ ശുചിമുറിക്കുള്ളിലെ രഹസ്യ വഴിയിലൂടെയാണ് പ്രവേശിപ്പിച്ചിരുന്നത്. ശുചിമുറിയുടെ ഭിത്തിയിലൂടെ വഴിയുണ്ടെന്ന് സംശയം തോന്നാതിരിക്കാന്‍ രഹസ്യ വാതിലിലും ടൈല്‍ പതിച്ചിട്ടുണ്ടായിരുന്നു. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലാണ് രഹസ്യ അറ പ്രവര്‍ത്തിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നു. ഇവിടെ നിന്നും പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. കേസിൽ അന്വേഷണം തുടരുകയാണെന്ന് ചിത്രദുര്‍ഗ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button