മോസ്‌കോ: ഉക്രൈനുമായുള്ള യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യ. വെള്ളിയാഴ്ചയാണ്, റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അലെക്സി സൈറ്റ്സേവ്, പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഉക്രൈനിൽ നടക്കുന്ന സ്പെഷ്യൽ മിലിറ്ററി ഓപ്പറേഷനിൽ ആണവയുദ്ധം ഒരിക്കലും ഉണ്ടാകില്ലെന്നാണ് അലെക്സി പറഞ്ഞത്. കഴിഞ്ഞയാഴ്ച, റഷ്യയുടെ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, യു.എസും മറ്റു രാഷ്ട്രങ്ങളും ഉക്രൈൻ സംഘർഷത്തിൽ ഇടപെട്ടാൽ, ഇതൊരു ആണവയുദ്ധം ആയി പരിണമിക്കുമെന്ന് താക്കീത് നൽകിയിരുന്നു.
കഴിഞ്ഞ ഏപ്രിൽ 14 ന്, അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, റഷ്യ ആണവായുധം ഉപയോഗിക്കുമെന്നു മുന്നറിയിപ്പ് നൽകിയിരുന്നു. ഉക്രൈനിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടാൽ, ന്യൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കാനാണ് റഷ്യ പദ്ധതിയിടുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏതായാലും, റഷ്യയുടെ ഈ പ്രഖ്യാപനം ലോകരാഷ്ട്രങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്.
Post Your Comments