മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റൺസെടുക്കാനെ കഴിഞ്ഞൊള്ളൂ. തോല്‍വിയോടെ ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യതകള്‍ വൈകി.
വൃദ്ധിമാന്‍ സാഹ (55), ശുഭ്മാന്‍ ഗില്‍ (52) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 106 റണ്‍സ് കൂട്ടിച്ചേർത്തു.നേരത്തെ, ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45), രോഹിത് ശര്‍മ (28 പന്തില്‍ 43), ടിം ഡേവിഡ് (44*) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് (13), തിലക് വര്‍മ (21), കീറണ്‍ പൊള്ളാര്‍ഡ് (4), ഡാനിയേല്‍ സാംസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി!
നേരത്തെ, മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. നായകൻ രോഹിത് ശർമയും(43) വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും(45) മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 74 റൺസ് കൂട്ടിച്ചേർത്തു. 21 പന്തിൽ പുറത്താവാതെ 44 റൺസെടുത്ത ടിം ഡേവിഡിന്റെ ഇന്നിംഗ്സ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.
Post Your Comments