ThrissurLatest NewsKeralaNews

ആറ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

 

തൃശ്ശൂർ: തൃശ്ശൂരില്‍ ആറ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്‌  ഹാഷിഷ് ഓയിൽ പിടികൂടിയത്. എറണാകുളം സ്വദേശികളായ രണ്ട് യുവാക്കളെയാണ് തൃശ്ശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും, റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. സേവ്യർ ജെറിഷ്, അഖിൽ ആൻ്റണി എന്നിവരാണ് അറസ്റ്റിലായത്.

വിശാഖപട്ടണത്ത് നിന്ന് ഓയിൽ പാഴ്സൽ ആക്കി ട്രാവൽ ബാഗിൽ ട്രെയിൻ മാർഗ്ഗം കൊണ്ടുവരികയായിരുന്നു. തൃശൂർ പൂരത്തോടനുബന്ധിച്ച് വൻ ഡിമാൻഡ് മനസ്സിലാക്കിയായിരുന്നു ഇരുവരുടെയും നീക്കം. തൃശ്ശൂരിലെ വിതരണക്കാരെ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽക്കുമ്പോഴാണ് ഇരുവരും പിടിയിലായത്.

ഓൺലൈൻ വഴി പണം മുൻകൂറായി ട്രാൻസാക്ഷൻ ചെയ്ത ശേഷം കേരളത്തിൽ നിന്നും പുറപ്പെടുകയാണ് ഇവരുടെ രീതി. കഴിഞ്ഞ മാസം മാത്രം ആറ് തവണ ഹാഷിഷ് ഓയിൽ കടത്തിയെന്ന് പ്രതികൾ എക്സൈസിന് മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button