എറണാകുളം: ‘അമ്മ’യിൽ നിന്ന് രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് നടൻ സുരേഷ്ഗോപിയാണെന്ന് നടൻ ഹരീഷ് പേരടി. സംഘടനയ്ക്കകത്ത് നിന്ന് പോരാടണമെന്നാണ് രാജി വാർത്ത അറിഞ്ഞ ശേഷം വിളിച്ച സുരേഷേട്ടൻ തന്നോട് പറഞ്ഞത്. എന്നാൽ, ഞാനത് സ്നേഹത്തോടെ നിരസിച്ചു.
താൻ രാജി ഫേസ്ബുക്കിലൂടെ മാത്രമല്ല പ്രഖ്യാപിച്ചത് പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേഴ്സണൽ നമ്പറിലേക്ക് രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ് ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്…പ്രസിണ്ടണ്ടിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു…A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു..ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല…പക്ഷെ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്…
ഇദ്ദേഹത്തിന്റെ രാഷ്ട്രിയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന് …ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവ്വം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു…’
‘എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്…ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും…A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് …രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല…?’
Post Your Comments