CricketLatest NewsNewsSports

ടി20 ലോകകപ്പില്‍ ബുമ്രക്കൊപ്പം പന്തെറിയേണ്ടത് ഈ താരം: ഹര്‍ഭജന്‍ സിംഗ്

മുംബൈ: അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യൻ പേസര്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പന്തെറിയേണ്ടത് അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കെന്ന് ഇന്ത്യന്‍ സ്പിൻ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്. 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും എന്നാല്‍, ഇന്ത്യന്‍ ടീമിലിടമില്ലാത്തതുമായ ബൗളറാണ് അദ്ദേഹം. ഉമ്രാനെ പോലൊരു ബൗളര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്നും ഭാജി പറഞ്ഞു.

‘ഉമ്രാന്‍ മാലിക് എന്‍റെ ഫേവറൈറ്റ് താരമാണ്. അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ കാണാനാഗ്രഹിക്കുന്നു. എന്തൊരു ബൗളറാണ് ഉമ്രാന്‍. 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുകയും എന്നാല്‍, ഇന്ത്യന്‍ ടീമിലിടമില്ലാത്തതുമായ ബൗളറാണ് അദേഹം. ഉമ്രാനെ പോലൊരു ബൗളര്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. ഐപിഎല്ലിലെ ഉമ്രാന്‍റെ പ്രകടനം യുവതാരങ്ങള്‍ക്ക് പ്രചോദനമാകും’.

Read Also:- ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

‘ഉമ്രാനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ, ഞാന്‍ സെലക്‌ഷന്‍ കമ്മിറ്റിയിലുണ്ടെങ്കില്‍ എന്തായാലും ഉമ്രാന്‍റെ പേര് നിര്‍ദ്ദേശിക്കും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുമ്പോള്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പന്തെറിയേണ്ടത് ഉമ്രാന്‍ മാലിക്കാണ്’ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button