ന്യൂഡൽഹി: ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം ആര്‍ക്കാവും മുന്‍തൂക്കമെന്ന ചോദ്യമുയര്‍ന്ന് കഴിഞ്ഞു. എന്നാല്‍, പഴയ ഇലക്ഷനിൽ നടന്നത് പോലെ തന്നെ, ആംആദ്മി പാര്‍ട്ടി ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ നിന്ന് അവര്‍ വോട്ടുകള്‍ നേടുമെന്നാണ് അവകാശപ്പെടുന്നത്. പഞ്ചാബിലെ വിജയത്തോടെയാണ് ഇവരുടെ പുതിയ പ്രചാരണം. എന്നാൽ, ബിജെപി ക്യാമ്പിന് ആം ആദ്മി വരുന്നതിൽ യാതൊരു ആശങ്കയുമില്ല.
അവരുടെ വോട്ടുകൾ ചോരില്ല എന്ന ആത്മവിശ്വാസവും ഉണ്ട്. കോൺഗ്രസിന്റെ വോട്ടുകളാണ് പഞ്ചാബിലും ഡൽഹിയിലും എഎപി നേടിയത്. നിലവിലെ സാഹചര്യത്തില്‍, അഞ്ച് വര്‍ഷം മുമ്പുള്ള അതേ സാഹചര്യം തന്നെയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. രണ്ട് കാര്യങ്ങള്‍ ബിജെപിക്ക് ഇത്തവണയും അനുകൂലമായി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യം വെല്ലുവിളിയാവും.
രണ്ട് കാര്യങ്ങള്‍ ഗുജറാത്തില്‍ വിജയ ഫോര്‍മുലയായി മാറുമെന്ന് ഉറപ്പാണ്. ഒന്ന് വിവിധ സമുദായങ്ങളെ ഒന്നിപ്പിക്കുന്ന ഒരു കെമിസ്ട്രി. ഇത് നിര്‍ണായകമാകും ഏത് പാര്‍ട്ടിക്കും. നിലവില്‍ ഇത് ബിജെപിക്ക് അനുകൂലമാണ്. രണ്ടാമത്തെ കാര്യം നരേന്ദ്ര മോദിയാണ്. ഗുജറാത്തിന്റെ സ്വന്തം ബ്രാന്‍ഡാണ് മോദി. ആര്‍ക്കും മോദിയെ ഗുജറാത്തില്‍ എന്നല്ല, ഇന്ത്യയിൽ തന്നെ തൊടാന്‍ പോലുമാവില്ല. ജനങ്ങള്‍ അത്രത്തോളം മോദിയെ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ തവണ അവസാന നിമിഷത്തെ പ്രചാരണത്തിലൂടെ മോദിയാണ് ബിജെപിയുടെ കോട്ട കൈവിടാതെ കാത്തത്.
കോണ്‍ഗ്രസിന് തോല്‍വി അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് എടുത്താല്‍ തന്നെ അറിയാം ബിജെപിയുടെ വിജയം. ഗുജറാത്തില്‍ 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപിയാണ്. അന്ന് കോണ്‍ഗ്രസ് ഭരണത്തിലുണ്ട്. രാജ്യം മുഴുവന്‍ യുപിഎയെ തിരഞ്ഞെടുത്തു. എന്നാല്‍ ഗുജറാത്തിലെ 26 സീറ്റില്‍ 15 എണ്ണം ബിജെപി നേടി. നരേന്ദ്ര മോദിയായിരുന്നു ഇതിന് കാരണക്കാരന്‍. 2014, 2019 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ഇവിടെ നിലം തൊട്ടിട്ടില്ല. രണ്ട് തവണയും 26 സീറ്റും ബിജെപി തൂത്തുവാരി.
ഇങ്ങനെ ശക്തനായിരിക്കുമ്പോള്‍ മോദിയെ ഗുജറാത്തില്‍ വീഴ്ത്തുക അസാധ്യമെന്ന് തന്നെ പറയാം. യഥാര്‍ത്ഥത്തില്‍ ഇതുവരെ മോദിയെ ഒരിക്കല്‍ പോലും നേരിട്ടുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് വീഴ്ത്തിയിട്ടില്ല എന്നതാണ് സത്യം. മോദി ഒരിക്കല്‍ പോലും ഗുജറാത്തില്‍ തോറ്റിട്ടില്ല. കേന്ദ്രത്തിലും തോറ്റിട്ടില്ല. അത് തന്നെ അദ്ദേഹത്തിന്റെ ജനപ്രീതി തെളിയിക്കുന്നതാണ്. ഇത്തവണ വികസനവും മോദി ഫാക്ടറിനൊപ്പം ചേരുമ്പോള്‍ ഗുജറാത്ത് ബിജെപി തൂത്തുവാരാനാണ് സാധ്യത.
ജാതി സമവാക്യം ഇത്തവണ നിര്‍ണായകമാകും. ഒബിസി വലിയ വോട്ടുബാങ്കാണ് ഗുജറാത്തില്‍, കോലി, താക്കോര്‍ സമുദായങ്ങളാണ് വലിയവ. കോലി ജനസംഖ്യയുടെ 22 ശഥമാനും താക്കൂറുകള്‍ ഇരുപത് ശതമാനവും വരും.ഗുജറാത്തില്‍ രാഷ്ട്രീയമായി സ്വാധീന ശക്തികള്‍ പാട്ടീദാറുകളാണ്. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, കേശുഭായ് ട്ടേല്‍ എന്നിവര്‍ അടക്കമുള്ളവര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ രാഷ്ട്രീയ ശക്തി നേടാന്‍ ശ്രമിക്കുന്നതിന് കാരണമുണ്ട്. ഒന്ന് ഇവരുടെ കൈവശമാണ് ഭൂമിയുള്ളത്. മറ്റ് പാട്ടീദാര്‍ വിഭാഗം ഇപ്പോള്‍ പൂര്‍ണമായും കച്ചവടത്തിലാണ് ശ്രദ്ധിക്കുന്നത്.
പാട്ടീദാര്‍ സാമ്പത്തികമായി വളരെ ഉയര്‍ന്ന് നില്‍ക്കുന്ന സമുദായമാണ്. ഇതാണ് രാഷ്ട്രീയ ശക്തിയും അവര്‍ക്ക് നല്‍കുന്നത്. ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതോടെ ബിജെപിക്ക് ഇവരെ സ്വാധീനിക്കാനുള്ള വഴി തെളിയുകയും ചെയ്തു. പാട്ടീദാറുകള്‍ ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ്. സംസ്ഥാന ഭരണത്തില്‍ മതിയായ പ്രാതിനിധ്യം അവര്‍ക്കുണ്ട്. അവരുടെ ആവശ്യവും അത് തന്നെയാണ്.
അതേസമയം ഒബിസി വിഭാഗം ശക്തമായി മോദിയെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ മോദി രാജ്യത്തെ നയിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. കോണ്‍ഗ്രസിന്റെ സാമൂഹ്യ ഇടപെടല്‍ കുറയുന്നതും വിവിധ സംസ്ഥാനങ്ങളിലെ തോൽവിയും കോൺഗ്രസിലെ തന്നെ നിരവധി പേരെ ബിജെപിയിലേക്ക് അടുപ്പിച്ചിരിക്കുകയാണ്. മൊത്തത്തിൽ, ഇത്തവണയും ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്നു തന്നെയാണ് വിലയിരുത്തൽ.
Post Your Comments