തൊടുപുഴ: എട്ടു വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. ഇടുക്കി വണ്ടന്മേട് പതിനാറ് ഏക്കറില്‍ തോട്ടം തൊഴിലാളികളുടെ മകളായ ഈ പെൺകുട്ടി പോക്സോ കേസിലെ ഇരയായിരുന്നു.
കളിച്ചുകൊണ്ടിരുന്നപ്പോള്‍ കാല്‍വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുളത്തിന്റെ കരയിൽ നിന്നും കളിക്കുന്നതിനിടെ കാല് വഴുതി വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ മൊഴി നൽകി.
പോക്സോ കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പെൺകുട്ടിയുടെ മരണം. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നു പോലീസ് പറയുന്നു.
Post Your Comments