ഒട്ടാവ: കാനഡയിൽ നടന്ന വിമാനാപകടത്തിൽ 4 മരണം. യാതൊരു കാലാവസ്ഥാ വ്യതിയാനവും ഇല്ലാത്ത സമയത്താണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കൊല്ലപ്പെട്ട നാലുപേരിൽ രണ്ട് യാത്രക്കാർ കൊടുംകുറ്റവാളികളാണെന്ന് പിന്നീട കണ്ടെത്തിയത് പോലീസിനെ ഞെട്ടിച്ചു.
നാല് സീറ്റുകളുള്ള എയർക്രാഫ്റ്റ് പിപ്പർ PA-28 ചെറോകീ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒന്ററിയോയ്ക്ക് അടുത്തുള്ള സിയൗക്സ് നഗരത്തിലാണ് അപകടമുണ്ടായത്.
പൈലറ്റ് അഭിനവ് ഹാൻഡ, കംലൂപ്സിലെ 37 കാരനായ ഡങ്കൻ ബെയ്‌ലി, റിച്മണ്ടിലെ 27കാരനായ ഹാൻകുൻ ഹോംഗ്, ജീൻ ലാർകാബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ ജീൻ, ഡങ്കൻ എന്നിവർ കൊടുംകുറ്റവാളികളാണെന്ന് പോലീസ് അറിയിച്ചു. ഇരുവരും അന്താരാഷ്ട്ര പ്രൊഫഷണൽ കൊലയാളികളാണ്. കൊലപാതകക്കുറ്റത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു രണ്ടുപേരും.
ജീൻ ലാർകാമ്പിന്റെ തലയ്ക്ക് പോലീസ് 1,00,000 യുഎസ് ഡോളറാണ് വില പറഞ്ഞിരിക്കുന്നത്. പട്ടാളക്കാരനായിരുന്ന ഇയാൾ ഒരു കൊലപാതകത്തിലെ പ്രധാന പ്രതിയാണ്. ഡങ്കൻ ബെയ്‌ലിയും കൊലപാതകം നടത്തിയതിനു ശിക്ഷയിൽ കഴിയുന്നയാളാണ്. ഇയാളുടെ പേരിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് വേറെ കേസും ഉണ്ട്. കൊല്ലപ്പെട്ട ഈ നാല് പേരും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments