
എരുമപ്പെട്ടി: കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ ഹേമന്ത് എന്ന മോനുട്ടനെയാണ് (20) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ശ്രീരാഗ് എന്നയാൾ ഒളിവിൽ പോയി.
ബുധനാഴ്ച വൈകീട്ട് 6.45ഓടെയാണ് കേസിനാസ്പദമായ സംഭവം. ചിറ്റിലങ്ങാട് താമസിക്കുന്ന വിഷ്ണു എന്ന കൂട്ടുകാരന്‍റെ വീട്ടിൽ വന്ന് തിരിച്ചു പോവുകയായിരുന്ന മരത്തംകോട് എ.കെ.ജി നഗറിലുള്ള അജിൽ എന്നയാളെയാണ് പ്രദേശവാസികളായ ശ്രീരാഗും ഹേമന്ത് എന്ന മോനുട്ടനും ചേർന്ന് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്. ആക്രമണകാരണം വ്യക്തമല്ല.
Read Also : ‘ഡൽഹിയുടെ കോവിഡ് കണക്കുകളിൽ തെറ്റില്ല’ : ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഒന്നാം പ്രതിയായ ശ്രീരാഗ് സനൂപ് വധക്കേസിലെ പ്രതിയാണ്. രണ്ടാം പ്രതിയായ ഹേമന്ത് എന്ന മോനുട്ടനെ എരുമപ്പെട്ടി എസ്.ഐ അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments