COVID 19corona positive storiesLatest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 198 കേസുകൾ

യുഎഇയിലെ കോവിഡ് കണക്കുകൾ അറിയാം

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 198 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 279 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: കൂടെ കിടന്നവൾക്ക് രാപ്പനി അറിയും, അത് മതിയോ രാഷ്ട്രീയക്കാരിയാകാൻ? വിമർശനവുമായി സംഗീത ലക്ഷ്മണ

8,99,835 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,83,740 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 13,793 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 102,624 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: ചാരുംമൂട് സംഘർഷം: മാവേലിക്കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ മൂന്നാം പ്രതിയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button