തിരുവനന്തപുരം: തിരുവനന്തപുരം നഗരം, കഴക്കൂട്ടം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തി. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടികൂടി. കഴക്കൂട്ടത്തെ അല്‍സാജ്, തക്കാരം, തമ്പാനൂരിലെ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകളിലാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Read Also:ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചു: നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ
തക്കാരം ഹോട്ടലില്‍നിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ അല്‍സാജ് ഹോട്ടലിന് നോട്ടീസ് നല്‍കി. അല്‍സാജ്, തക്കാരം എന്നീ ഹോട്ടലുകളില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments