പാലക്കാട്: സൈലന്റ് വാലി വനത്തിനകത്ത് ഫോറസ്റ്റ് വാച്ചര്‍ രാജനെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹത. 39 വനവാസി വാച്ചര്‍മാര്‍ ഉള്‍പ്പടെ 52 വനം വകുപ്പ് ജീവനക്കാരാണ് സൈരന്ധ്രി വനത്തില്‍ ഇന്ന് തെരച്ചില്‍ നടത്തിയത്. തിരച്ചില്‍ നാളെയും തുടരുമെന്ന് സൈലന്റ് വാലി ഡിഎഫ്ഒ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് വാച്ച് ടവറിലെ ജോലിക്കിടെ രാജനെ കാണാതാകുന്നത്.
READ ALSO:നൃത്തവും മോഡലിങ്ങും ചെയ്യുന്നത് വീട്ടുകാർക്ക് ഇഷ്ടമല്ല: യുവതിയെ സഹോദരൻ വെടിവെച്ചു കൊന്നു
ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ദിവസം രാവിലെയോടെ വനംവകുപ്പും തെരച്ചില്‍ ശക്തമാക്കി. ഉള്‍വനത്തിലെ പരിശോധനയില്‍ നാട്ടുകാരും രാജന്റെ ബന്ധുക്കളും ഉണ്ടായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘവും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള നിരവധി സേനാംഗങ്ങളാണ് വിവിധയിടങ്ങളില്‍ തിരഞ്ഞത്.
അഞ്ച് ടീമുകളിലായി 120 പേരാണ് തിരച്ചില്‍ നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടര്‍ ബോള്‍ട്ടും, പൊലീസും, നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാജന്റെ വസ്ത്രവും, ടോര്‍ച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റര്‍ ദൂരംവരെ പോലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments