ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,545 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 4.3 കോടിയായി ഉയർന്നു. 27 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ആകെ കോവിഡ് മരണം 5,24,002 ആയി.
കഴിഞ്ഞ ദിവസത്തേക്കാൾ 8.2 ശതമാനം രോഗികളാണ് ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, കേരളം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ്.
അതേസമയം, 3,549 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിരുന്നു. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
Post Your Comments