ന്യൂഡൽഹി: വിദേശനിർമ്മിത വസ്തുക്കളോടുള്ള മാനസിക അടിമത്തം കുറയ്ക്കുവാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൈൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജീതോ കണാക്ട് 2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദേശ നിർമ്മിതമായ വസ്തുക്കളോട് നമുക്കുള്ള മാനസിക അടിമത്തം കുറയ്ക്കുക. ഇന്ന് നമ്മുടെ രാജ്യം കഴിവിനെയും, വ്യവസായ, സാങ്കേതികവിദ്യകളെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും ഡസൻകണക്കിന് സ്റ്റാർട്ടപ്പുകളാണ് അജിത്ത് ഉയർന്ന് പൊങ്ങുന്നത്. അവയുടെ വിജയത്തിനായി നമ്മളും ഇന്ത്യൻ നിർമ്മിത വസ്തുക്കൾക്ക് മുൻഗണന നൽകേണ്ടതുണ്ട്.’ പ്രസംഗത്തിനിടയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നതിനായിരിക്കണം ഊന്നൽ നൽകേണ്ടതെന്നും, വിദേശനിർമിത വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആത്മനിർഭര ഭാരതമാണ് നമ്മുടെ പാതയെന്നും, അതു തന്നെയാണ് നമ്മളുടെ പോംവഴിയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു
Post Your Comments