വെള്ളറട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കള്ളിക്കാട് നാല്പ്പറകുഴിയില് ബഷീര്‍ – ഷീല ദമ്പതികളുടെ മകള്‍ തസ്ലിമ (17)യെ ആണ് വീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വീരണകാവ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് കിടപ്പ് മുറിയോട് ചേര്‍ന്ന ബാത്റൂമിലെ ഷവറില്‍ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ മൊഴി നല്കി.
Read Also : ചെറുവത്തൂരിലെ ഷവർമ ഭക്ഷ്യവിഷബാധ: എഡിഎം ജില്ലാ കലക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
ഷീലയും സഹോദരനും ബാത്റൂമിലെ വാതില്‍ പൊളിച്ച് തസ്ലിമയെ ഉടൻ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
തുടർന്ന്, നെയ്യാര്‍ ഡാം പൊലീസ് പരിശോധന നടത്തി വീട്ടുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments