Latest NewsIndiaNews

അതിശക്തമായ കൊടുങ്കാറ്റിന് സാധ്യത : ഒഡീഷയിൽ അതീവജാഗ്രതയോടെ സർക്കാരും സൈന്യവും

ഭുവനേശ്വർ: ഒഡീഷയിൽ അതിശക്തമായ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഉയർന്ന ജാഗ്രത. തീരപ്രദേശങ്ങളായ പുരി, ഗോപാൽപൂർ മുതലായ സ്ഥലങ്ങളിലാണ് ഹൈ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനെ തുടർന്നാണ് സംസ്ഥാനത്തിന് മുന്നറിയിപ്പ് ലഭിച്ചത്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 11 ജില്ലകളിലെ കലക്ടർമാരോട് കൊടുങ്കാറ്റിനെ നേരിടാൻ തയ്യാറായിരിക്കാൻ സർക്കാർ ഉത്തരവ് കൊടുത്തിട്ടുണ്ട്.

ദക്ഷിണ ആൻഡമാൻ ഭാഗത്തു നിന്നായിരിക്കും കൊടുങ്കാറ്റ് വീശുക. ദേശീയ ദുരിതാശ്വാസ സേനയുടെ പ്രവർത്തകരും ദ്രുതകർമ്മ സേനയും രംഗത്തുണ്ട്. രക്ഷാപ്രവർത്തകർ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കുമാർ ജെന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button