
വളരെ മോശവും വൃത്തിഹീനവുമായ അവസ്ഥയിൽ ഒരു വീട്ടിൽ നിന്നും കണ്ടെത്തിയത് 37 മൃഗങ്ങളെ. ലോവർ ഹേയിൽ നിന്നുള്ള അലൻ പാക്കൻഹാം എന്നയാളാണ് സ്വന്തം വീട്ടിൽ ജീവികളോട് ക്രൂരത കാണിച്ചത്. ഇയാൾക്ക് അഞ്ച് വർഷത്തേക്ക് ഒരു ജീവിയേയും വളർത്താൻ പാടില്ലെന്നു കോടതിയുടെ വിലക്ക് . കൂടാതെ, 39 -കാരനായ പാക്കൻഹാമിന് 16 ആഴ്ചത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.
read also: ഇന്ന് തന്നെ സ്വന്തമാക്കാം വാഷിംഗ് മെഷീനുകൾ, അതും കുറഞ്ഞ വിലയ്ക്ക്
ആർഎസ്പിസിഎ ഉദ്യോഗസ്ഥർ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പൂച്ചക്കുട്ടികളെയും നാല് ചത്ത പാമ്പുകളെയും അലന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കിടപ്പുമുറിയിൽ ചത്ത് അഴുകിയ നിലയിലാണ് പാമ്പുകളെ കണ്ടെത്തിയതെന്ന് ആർഎസ്പിസിഎ പറയുന്നു. 20 പൂച്ച, മൂന്ന് പൂച്ചക്കുട്ടി, നാല് നായ്ക്കൾ, മൂന്ന് വെള്ളക്കീരി, രണ്ട് മത്സ്യം, അഞ്ച് പാമ്പ് എന്നിവയെയും ഇൻസ്പെക്ടർമാർ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. വീട്ടിലാകെയും ചപ്പുചവറുകളും വിസർജ്ജ്യങ്ങളുമായിരുന്നു.
കുളിമുറിയിൽ കണ്ടെത്തിയ പൂച്ചകളുടെയും വൃത്തിഹീനമായൊരു മുയൽക്കൂട്ടിൽ കിടന്ന വെള്ളക്കീരിയുടെയും ദേഹത്ത് നിറയെ ചെള്ളുകളായിരുന്നു. അഞ്ച് മൃഗങ്ങളെയും മൃഗഡോക്ടറുടെ അടുത്തെത്തിച്ചുവെങ്കിലും മിനിട്ടുകൾ കഴിഞ്ഞപ്പോൾ തന്നെ മൂന്നെണ്ണം മരിച്ചു. ബാക്കിയുള്ളവയെ ആർഎസ്പിസിഎ മൃഗങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
Post Your Comments